ട്രാഫിക്​ പൊലീസുകാരനെ ഇടിച്ച് കാറിൻെറ ബോണറ്റില്‍ കയറ്റി 400 മീറ്റർ വലിച്ചിഴച്ചു; സി.സി.ടി വി ദൃശ്യം പുറത്ത്​


ന്യൂഡല്‍ഹി: ട്രാഫിക് നിയമ ലംഘനം നടത്തിയത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാറി​െൻറ ബോണറ്റിലേക്ക്​ ഇടിച്ച്​ വീഴ്​ത്തി മീറ്ററുകളോളം വലിച്ചിഴച്ചു. തിങ്കളാഴ്​ച രാവിലെ ഡല്‍ഹിയിലെ ധൗല കോനിലാണ് സംഭവം നടന്നത്. ഫാൻസി നമ്പർ ​​​േപ്ലറ്റ്​ കണ്ട്​ കാറ് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് ബോണറ്റില്‍ കയറ്റിയ ഡ്രൈവര്‍ ഇദ്ദേഹത്തെയും കൊണ്ട് ഓടിച്ചുപോവുകയായിരുന്നു. ട്രാഫിക്​ പൊലീസ്​ കോൺസ്​റ്റബിൾ മഹിപാൽ സിങ്ങിനെയാണ്​ കാർ ഇടിച്ചത്​.

പുറത്തുവന്ന സി.സി.ടി വി ദൃശ്യങ്ങളിൽ മഹിപാൽ സിങ്​ കാറി​െൻറ ബോണറ്റില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്നത്​ കാണാം. അതിനിടെ കാർ നിർത്താൻ ശ്രമിക്കവെ പൊലീസുകാരൻ റോഡിൽ തെറിച്ചുവീണു. തിരക്കേറിയ റോഡില്‍ വീണ ഇദ്ദേഹം കാറിനടയില്‍ പെടാതെ തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്.

ഫാൻസി നമ്പർ ​േപ്ലറ്റ്​ കണ്ടതിനെ തുടർന്നാണ് മഹിപാൽ കാർ തടഞ്ഞത്​. കാർ നിർത്തി അടുത്ത നിമിഷം പൊലീസുകാരനെയും ഇടിച്ച്​ കുതിക്കുകയായിരുന്നു. 400 മീറ്ററോളം ദൂരം ​ മഹിപാൽ ബോണറ്റിൽ പിടിച്ചുകടന്നു.

സംഭവത്തില്‍ കാര്‍ ഡ്രൈവറായ ഉത്തം നഗർ സ്വദേശി ശുഭത്തെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.