കർഷക പ്രതിഷേധം; ഡൽഹിയിൽ ഗതാഗതം വഴിതിരിച്ചുവിട്ട്​ പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശ്​-ഡൽഹി അതിർത്തിയായ ഗാസിപൂരിൽ കർഷക പ്രതിഷേധം നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ട്​ ഡൽഹി പൊലീസ്​.

അക്ഷർദം, നിസാമുദ്ദീൻ ഖട്ട എന്നിവിടങ്ങളിൽ നിന്ന്​ അനന്ത്​ വിഹാർ, ചില്ല​, ഡൽഹി-നോയ്​ഡ ഡയറക്​ട്​(ഡി.എൻ.ഡി) ഫ്ലൈ വേ, അപ്​സര, ഭോപ്ര, ലോനി അതിർത്തികൾ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളാണ്​ വഴി തിരിച്ചു വിട്ടത്​. സിംഘു, സബോലി, പിയാവു മണിയാരി അതിർത്തികളിൽ നിന്നുള്ള വാഹന ഗതാഗതം നിർത്തലാക്കിയിട്ടുണ്ട്​.

ഔട്ടർ റിങ്​ റോഡ്​, ജി.ടി.കെ റോഡ്​, എൻ.എച്ച്​ 44 എന്നിവയിലൂടെയുള്ള വാഹന ഗാതാഗതം ഒഴിവാക്കാൻ പൊലീസ്​ നിർദേശിക്കുന്നു.

ദേശീയ പാത 24, 9, റോഡ്​ നമ്പർ56,57 A,കൊണ്ട്​ലി, പേപ്പർ മാർക്കറ്റ്​, ടെൽകോ ടി പോയിൻറ്​, ഇ.ഡി.എം മാൾ എന്നിവ വഴിയുള്ള വാഹനഗതാഗതം നിർത്തിയിട്ടുണ്ട്​.

എന്നാൽ, ഔച്ചാണ്ടി, ലാമ്പൂർ, സഫിയാബാദ്​, സിംഘു സ്​കൂൾ, പല്ല ടോൾ ടാക്​സ്​ അതിർത്തികൾ എന്നിവ തുറന്നിരിക്കുകയാണ്​. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാന നഗരിയുടെ വിവിധ അതിർത്തികളിൽ നവംബർ 26 മുതൽ കർഷകർ പ്രതിഷേധിക്കുകയാണ്​.

Tags:    
News Summary - Traffic diverted in many parts of Delhi due to farmers' protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.