ചലനമറ്റു കിടക്കു​േമ്പാഴും ആ മൊബൈലിൽ 'പബ്​ജി' റണ്ണിങ്ങായിരുന്നു; രണ്ടു പത്താം ക്ലാസുകാർക്ക്​ ദാരുണാന്ത്യം

രാവിലെ ഏഴു മണിയോടെയാണ്​ നാട്ടുകാർ റെയിൽവെ ട്രാക്കിൽ ചിതറിയ രണ്ട്​ മൃതദേഹങ്ങൾ കാണുന്നത്​. തെറിച്ചു കിടക്കുന്ന രണ്ട്​ മൊബൈൽ ഫോണുകളിൽ ഒന്ന്​ തകർന്നിരുന്നു. മറ്റൊന്നിൽ അപ്പോഴും 'പബ്​ജി' ഗെയിം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റിയതിന്​ ശേഷമാണ്​ രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്​. 14 വയസുകാരായ രണ്ട്​ പത്താം ക്ലാസ്​ വിദ്യാർഥികളുടെ മൃതദേഹങ്ങളായിരുന്നു അത്​. 

ഉത്തര്‍പ്രദേശിലെ മഥുരയിലാണ്​ സംഭവം. മൊബൈൽ ഫോണിൽ 'പബ്​ജി' കളിച്ച് കൊണ്ട്​ പ്രഭാത സവാരിക്കിറങ്ങിയ കൗമാരക്കാരാണ്​ ട്രെയിന്‍ കയറി മരിച്ചത്​. സിംഗിൾ ട്രാക്കിലുടെയെത്തിയ ഗുഡ്​സ്​ ​ട്രെയിനാണ്​ ഇരുവരുടെയും ദേഹത്ത്​ കയറിയത്​. 

അയൽവാസികളായ കപില്‍ കുമാറും ഗൗരവ്​ കുമാറുമാണ്​ അപകടത്തിൽ പെട്ടത്​. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.

ആദ്യമായ പ്രഭാത സവാരിക്കിറങ്ങിയവരായിരുന്നു ഇരുവരും. നല്ല ശീലം തുടങ്ങുകയല്ലേയെന്ന്​ കരുതി സന്തോഷത്തോടെയാണ്​ രാവിലെ മകനെ വിളിച്ചുണർത്തിയതെന്ന്​ ഗൗരവിന്‍റെ പിതാവ്​ ക​ണ്ണീരോടെ പറഞ്ഞു. 

രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ച് കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് ജമുന പാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്.


Tags:    
News Summary - Train runs over 2 school boys busy playing PUBG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.