കേസ് ബംഗാളിൽ നിന്ന് മാറ്റൽ: സി.ബി.ഐക്ക് സുപ്രീംകോടതി ശകാരം

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 2021ലെ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ ആവശ്യത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. പശ്ചിമബംഗാളിലെ മുഴുവൻ കോടതി സംവിധാനത്തെയും സംശയത്തിലാക്കുന്ന നിലപാട് സി.ബി.ഐക്ക് സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

‘ഉദ്യോഗസ്ഥർക്ക് ഒരു ജുഡീഷ്യൽ ഓഫിസറെയോ പ്രത്യേക സംസ്ഥാനത്തേയോ താൽപര്യമില്ലായിരിക്കാം. പക്ഷേ, മുഴുവൻ നിയമസംവിധാനവും അനങ്ങുന്നില്ലെന്ന് പറയരുത്’. -സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു.

സുപ്രീംകോടതിയുടെ രൂക്ഷമായ പരാമർശത്തിനു ശേഷം അഡീഷനൽ സോളിസിറ്റർ ജനറൽ സ്ഥലംമാറ്റ ഹരജി പിൻവലിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസുകൾ പശ്ചിമ ബംഗാളിന് പുറത്തേക്ക് മാറ്റാൻ നടപടി ആവശ്യപ്പെട്ട് 2023 ഡിസംബറിൽ സി.ബി.ഐ ഹരജി സമർപ്പിച്ചത്.

Tags:    
News Summary - Transfer of case from Bengal: Supreme Court scolds CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.