താനെ: മഹാരാഷ്ട്രയിലെ താനെയിൽ ട്രാൻസ്‌ജെൻഡറിനെ പങ്കാളി മർദിച്ച് കൊലപ്പെടുത്തി. ഇരുവരും ഗൈബി നഗറിൽ ഒരുമിച്ചു താമസിച്ചിരുന്നതായി ഭീവണ്ടി ടൗൺ പൊലീസ് പറഞ്ഞു.
നിസാര പ്രശ്‌നങ്ങൾക്ക് ഇരുവരും പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ വഴക്കിനിടെ ടൈൽ കൊണ്ട് പങ്കാളിയെ പ്രതി ഇടിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വഴക്കിനിടെ അയൽവാസികൾ ഇടപെടാൻ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് ഇരുവരും മാറ്റിനിർത്തുകയായിരുന്നു.
പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.