തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് ചെൈന്ന-എറണാകുളം, താമ്പരം-കൊല്ലം, ചെന്നൈ-നാഗർകോവിൽ സെക്ഷനുകളിൽ സ്പെഷ്യൽഫെയർ ട്രെയിനുകളും സുവിധ എക്സ്പ്രസുകളും അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ട്രെയിനുകൾ സർവീസ് നടത്തുക.
ചെന്നെ-എറണാകുളം, എറണാകുളം ചെന്നൈ സ്പെഷ്യൽ ഫെയർ ട്രെയിൻ
ജൂലൈ ആറിനും സെപ്റ്റംബർ 28 നും ഇടയിലുള്ള വെള്ളിയാഴ്ചകളിൽ ചെന്നൈ െസൻട്രലിൽ രാത്രി എട്ടിന് പുറപ്പെടുന്ന നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ സ്പെഷ്യൽ ഫെയർ ട്രെയിൻ (06005)അടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളം ജങ്ഷനിൽ എത്തും. ജൂലൈ എട്ടിനും സെപ്റ്റംബർ 30 നും മധ്യേയുള്ള ഞായറാഴ്ചകളിൽ എറണാകുളം ജഷ്ഷനിൽ നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന എറണാകുളം-ചെന്നൈ സ്പെഷ്യൽ ഫെയർട്രെയിൻ (06006) അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നൈയിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് ട്രെയിനുകൾക്കുള്ള കേരളത്തിലെ സ്റ്റോപ്പുകൾ
ചെന്നൈ- എറണാകുളം സുവിധ, എറണാകുളം-ചെന്നൈ സുവിധ
ആഗസ്റ്റ് 17 ന് രാത്രി എട്ടിന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ -എറണാകുളം ജങ്ഷൻ സുവിധ എക്സ്പ്രസ് (82631) അടുത്ത ദിവസം രാവിലെ 8.45 ന് എറണാകുളം ജങ്ഷനിലെത്തും. എറണകുളം ജങ്ഷനിൽ നിന്ന് ജൂലൈ 19, 26, ആഗസ്റ്റ് 26 തിയതികളിൽ രാത്രി ഏഴിന് എറണാകുളും ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-ചെന്നൈ സെൻട്രൽ സുവിധ സ്പെഷൽ ട്രെയിൻ (82632) തൊട്ടടുത്ത ദിവസങ്ങളിൽ രാവിലെ 7.20 ന് ചെന്നെയിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളലാണ് സുവിധ സർവീസുകൾക്ക് സ്റ്റോപ്പുള്ളത്.
െകാല്ലം-താമ്പരം, താമ്പരം-കൊല്ലം സുവിധ സ്പെഷ്യൽ
ജൂലൈ രണ്ട് മുതൽ സെപ്റ്റംബർ 28 വരെയുള്ള തിങ്കൽ, ബുധൻ , വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 5.30 ന് താമ്പരത്ത് പുറപ്പെടുന്ന താമ്പരം-കൊല്ലം സ്പെഷ്യൽ ഫെയർ ട്രെയിൻ (06027)അടുത്ത ദിവസങ്ങളിൽ രാവിലെ പത്തിന് കൊല്ലത്തെത്തും. ജൂലൈ മൂന്ന് മുതൽ സെപ്റ്റംബർ 29 വരെയുള്ള ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11.30 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം-താമ്പരം സ്പെഷ്യൽ ഫെയർ ട്രെയിൻ (06028) അടുത്ത ദിവസം പുലർച്ചെ 3.30 ന് താമ്പരത്തെത്തും. ആര്യങ്കാവ്, തെൻമല, എടമൺ, പുനലൂർ, ആവനീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നിവടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.