ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ വൈറസിെൻറ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാര്‍ ഉടന്‍ തന്നെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാകുന്നതിനായി പരിശോധന മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ഡിസംബർ 20 മുതൽ ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇതിനു സൗകര്യം ഒരുക്കുക.
അപകട സാധ്യതകൂടിയ രാജ്യത്തുനിന്ന് ഈ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാര്‍ പരിശോധനക്ക് ബുക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അവര്‍ക്ക് യാത്രാനുമതി നിഷേധിക്കാന്‍ പാടില്ല. അത്തരം യാത്രക്കാരെ യാത്രക്ക് ശേഷം വിമാനത്താവളങ്ങളില്‍ സജ്ജീകരിച്ച പരിശോധന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് വിമാന കമ്പനികള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.