ഡൽഹിയിൽ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: നേപ്പാൾ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിൽ ശക്തമായ പ്രകമ്പനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.  തുടർന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി.

ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.നേപ്പാളിലെ ഭത്തേകോലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉച്ചക്ക് 2.53നായിരുന്നു ഭൂചലനം. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.

6.2 തീവ്രതയും അഞ്ച് കിലോമീറ്റർ വ്യാപ്തിയും രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. ഉച്ചക്ക് 2.25നാണ് നേപ്പാളിൽ ആദ്യ ചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ചൈനയിലും പ്രകമ്പനമുണ്ടായി.








Tags:    
News Summary - Tremors In Delhi As Nepal Hit By 2 Earthquakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.