ചെന്നൈ: നിർദിഷ്ട ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിൻ കോയമ്പത്തൂരിലെത്തിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സർവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ എട്ടിന് ഫ്ലാഗ്ഓഫ് ചെയ്യും.
വ്യാഴാഴ്ച പുലർച്ചെ 5.40നാണ് ട്രെയിൻ ചെന്നൈയിൽ നിന്ന് പുറപ്പെട്ടത്. 11.40നാണ് കോയമ്പത്തൂരിൽ എത്തേണ്ടിയിരുന്നത്. എന്നാൽ 11.18ന് കോയമ്പത്തൂരിലെത്തി. ഒരു എക്സിക്യൂട്ടിവ് കോച്ച് അടക്കം എട്ട് കോച്ചുകളിലായി 536 സീറ്റുകളാണുണ്ടായിരുന്നത്. ബുധനാഴ്ചകളിലൊഴികെ കോയമ്പത്തൂരിൽനിന്ന് ദിവസവും രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ 12.10ന് ചെന്നൈയിലെത്തും. ചെന്നൈയിൽനിന്ന് 2.20ന് തിരിച്ച് രാത്രി എട്ടരക്ക് കോയമ്പത്തൂരിലെത്തും. തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.