കുമളി: നിർമാണം പൂർത്തിയായ തേനി - ബോഡിനായ്ക്കന്നൂർ പാതയിലൂടെ മുന്നറിയിപ്പില്ലാതെ എത്തിയ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. തേനി സ്വദേശിനിയും വീട്ടമ്മയുമായ ലക്ഷ്മി (50), പെരിയകുളം സ്വദേശി നാഗരാജിന്റെ മകൻ രാജ (17) എന്നിവരാണ് മരിച്ചത്.
മീറ്റർഗേജ് പാത ബ്രോഡ്ഗേജ് പാതയാക്കാൻ വർഷങ്ങളായി ഇവിടെ നിർമാണ ജോലികൾ നടക്കുകയായിരുന്നു. നിർമാണം പൂർത്തിയായതോടെ റെയിൽവേ ഉന്നത അധികാരികളുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. തേനി മുതൽ ബോഡി നായ്ക്കന്നൂർ വരെയുള്ള പാതയിൽ കഴിഞ്ഞ മാസം മുതൽ ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു.
ഇതിനിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ മുന്നറിയിപ്പില്ലാതെ പാതയിലൂടെ ട്രെയിൻ എത്തിയത്. തേനിയിൽ റെയിൽപാളത്തിന് സമീപം നിൽക്കുകയായിരുന്ന വീട്ടമ്മയെ തട്ടിയ ശേഷം നായ്ക്കന്നൂരിനു സമീപം എത്തിയപ്പോഴാണ് പാളം മുറിച്ചുകടക്കുകയായിരുന്ന രാജയെ ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.