തൃണമൂൽ എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കിന്​ അരങ്ങൊരുങ്ങുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുളള സർക്കാറിന്​ കനത്ത വെല്ലുവിളിയുയർത്തി തൃണമൂൽ എം.എൽ .എമാരുടെ കൊഴിഞ്ഞുപോക്കിന്​ അരങ്ങൊരുങ്ങുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം 40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലെ ത്തുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ സത്യമാകുമോ എന്നാണ്​ ഇനി അറിയേണ്ടത്​. ഇതിന് ​ വഴിമരുന്നിടുന്ന മട്ടിൽ തൃണമൂലിൽനിന്ന്​ പുറത്താക്കിയ എം.എൽ.എ ഷുബ്രാൻശു റോയ് ബി.ജെ.പിയിൽ ചേരാൻ ഡൽഹിക്ക്​ പുറപ് പെട്ടു. മൂന്ന്​ തൃണമൂൽ എം.എൽ.എമാരും ഒപ്പമുള്ളതായി സൂചനയുണ്ട്.

മമതയുടെ വലംകൈയും ഇപ്പോൾ ബി.ജെ.പി നേതാവുമായ മുക ുൾ റോയിയുടെ മകനാണ് ഷുബ്രാൻശു. പാർട്ടിക്കെതിരെ സംസാരിച്ചതിനാണ് പുറത്താക്കൽ. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ‘അതൊരു അവസരമാണ്​’ എന്നാണ് ഷുബ്രാൻശു പ്രതികരിച്ചത്. ‘ഞാൻ അച്ഛനെയോർത്ത്​ അഭിമാനിക്കുന്നു. തൃണമൂൽ വിടുമ്പോൾ ലക്ഷക്കണക്കിന് മുകുൾ റോയിമാരെ സൃഷ്​ടിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹംകൂടി ചേർന്നാണ്​ തൃണമൂൽ കെട്ടിപ്പടുത്തത്. ഇപ്പോൾ ബംഗാളിൽ ചാണക്യനെപ്പോലെയാണ് അദ്ദേഹം വാഴുന്നത്’ -അച്ഛനെ പുകഴ്ത്തി ഷുബ്രാൻശു പറ‌ഞ്ഞു.

മമതയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്. അതിനിടെ, നൂറുകണക്കിന്​ തൃണമൂൽ നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ട്​ പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന്​ ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷ്​ അവകാശപ്പെട്ടു. കൂടുതൽ പേർ കൂടിക്കാഴ്​ച കാത്തിരിക്കുന്നതായി അ​േദ്ദഹം പറഞ്ഞു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍ അസംതൃപ്തരായ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന അവകാശവാദവുമായി മുകുള്‍ റോയിതന്നെ രംഗത്തെത്തി. ലോക്​സഭ തെരഞ്ഞെടുപ്പിൽ പിന്നിലായ 143 നിയോജക മണ്ഡലങ്ങളി​െല നേതാക്കൾ തൃണമൂലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​ മുകുള്‍ റോയ് ഇന്ത്യ ടുഡേക്ക്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തൃണമൂലിന് കനത്ത തിരിച്ചടി നല്‍കിയാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി വലിയ വിജയം നേടിയത്. 42ല്‍ 18 സീറ്റാണ്​ ബി.ജെ.പി നേടിയത്​.

18 മാസം മുമ്പ്​ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുളിന്​ ബി.ജെ.പിയുടെ ഈ നേട്ടത്തില്‍ വലിയ പങ്കുണ്ട്. ബംഗാളില്‍ ജനാധിപത്യം തിരികെ കൊണ്ടുവരാനാണ്​ ശ്രമം. ബംഗാളില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചില പ്രധാന വ്യവസായങ്ങള്‍ പരിഗണനയിൽ ഉണ്ട്​. സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും -മുകുള്‍ റോയ് വ്യക്​തമാക്കി.


Tags:    
News Summary - trinamool MLAs drope out from party -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.