ബി.എസ്.എഫിന്‍റെ വെടിയേറ്റ് യുവാവ് മരിച്ച സംഭവം; മന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി തൃണമൂൽ

കൊൽക്കത്ത: ബി.എസ്.എഫ് ജവാന്‍റെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിതീഷ് പ്രമാണിക്കിന്‍റെ വസതിക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തി തൃണമൂൽ കോൺഗ്രസ്. യുവാവിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ബി.ജെ.പിക്കും ബി.എസ്.എഫിനുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. പശ്ചിമ ബംഗാൾ വികസന മന്ത്രി ഉദയൻ ഗുഹ, മുൻ മന്ത്രിമാരായ പരേഷ് അധികാരി, ബിനോയ് ബർമൻ എന്നിവരും കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തു.

2022 ഡിസംബറിലാണ് 24കാരനായ പ്രേം കുമാർ ബർമൻ ബി.എസ്.എഫ് കോൺസ്റ്റബിളിന്‍റെ വെടിയേറ്റ് മരിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ദിൻഹാട്ട ബ്ലോക്കിലായിരുന്നു സംഭവം.

കൊല്ലപ്പെട്ടത് പശുകടത്തുകാരനാണെന്നാണ് ബി.എസ്.എഫിന്‍റെ വാദം. സംഭവത്തിൽ തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്

Tags:    
News Summary - Trinamool Protests Near Minister's House For Man Shot Dead By Border Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.