ന്യൂഡൽഹി: എതിർത്തവർക്ക് വ്യക്തമായ മേൽക്കൈയുണ്ടായിട്ടും മുത്തലാഖ് ബിൽ മോദി സർ ക്കാർ രാജ്യസഭയിൽ പാസാക്കി. വിവാഹമോചനത്തിനായി ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലു ന്ന പുരുഷന്മാരെ മൂന്നു വർഷം ജയിലിലടക്കാനുള്ള വിവാദ നിയമ നിർമാണം 84നെതിരെ 100 വോട്ടി നാണ് രാജ്യസഭ പാസാക്കിയത്. വിവാദ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന സി.പി.എം എം .പി എളമരം കരീമിെൻറ പ്രമേയവും ബില്ലിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും രാജ്യസഭ വോട്ടിനിട്ട് തള്ളി. നേരേത്ത ലോക്സഭ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി മേലൊപ്പ് ചാർ ത്തുന്നേതാടെ മുത്തലാഖ് രാജ്യത്ത് ക്രിമിനൽ കുറ്റകൃത്യമായി മാറും.
വിവരാവകാശ നിയമത്തിന് പിറെക പ്രതിപക്ഷ കക്ഷികൾക്ക് ശക്തമായ എതിർപ്പുണ്ടായിട്ടും സർക്കാർ പ ാസാക്കുന്ന രണ്ടാമത്തെ ബില്ലാണിത്. ബില്ലിനെ എതിർത്ത എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ-യ ു, പ്രതിപക്ഷത്തെ എ.െഎ.എ.ഡി.എം.കെ എന്നിവർ ഇറങ്ങിപ്പോയപ്പോൾ പ്രതിപക്ഷ പാർട്ടികളായ തെലങ്കാന രാഷ്ട്രീയ സമിതി, വൈ.എസ്.ആർ കോൺഗ്രസ്, തെലുഗുദേശം പാർട്ടി, േകരള കോൺഗ്രസ് എം, ലോക് താന്ത്രിക് ജനതാദൾ, ബി.എസ്.പി എന്നിവയുടെ അംഗങ്ങൾ എന്നിവർ വോെട്ടടുപ്പ് സമയം സഭയിൽനിന്ന് മാറിനിൽക്കുകയായിരുന്നു. ഇത് കൂടാതെ ശരദ് പവാർ, പ്രഫുൽ പേട്ടൽ, സതീഷ് ചന്ദ്ര മിശ്ര തുടങ്ങി പ്രതിപക്ഷത്തെ പല നേതാക്കളും സഭയിൽ ഹാജരായില്ല.
കേരളത്തിൽനിന്ന് കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, വയലാർ രവി, മുസ്ലിം ലീഗിെൻറ പി.വി. അബ്ദുൽ വഹാബ് , സി.പി.എം അംഗങ്ങളായ എളമരം കരീം, കെ.കെ. രാഗേഷ്, സോമശേഖരൻ, സി.പി.െഎയുടെ ബിനോയ് വിശ്വം എന്നിവർ എതിർത്ത് വോട്ടുചെയ്തപ്പോൾ ഇടതുമുന്നണിയിലെ ലോക്താന്ത്രിക് ജനതാദൾ എം.പി. വീരേന്ദ്ര കുമാർ, െഎക്യജനാധിപത്യമുന്നണിയിലെ കേരള കോൺഗ്രസ് അംഗം ജോസ് കെ. മാണി എന്നിവർ വോെട്ടടുപ്പ് വേളയിൽ സഭയിലുണ്ടായിരുന്നില്ല.
പ്രതിപക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന രാജ്യസഭയിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എതിർത്തവരെയും വരുതിയിലാക്കി മോദി സർക്കാർ ബിൽ പാസാക്കിയെടുത്തത്. ലോക്സഭാംഗമായിട്ടും ചർച്ചയിൽ പെങ്കടുക്കാനില്ലാതിരുന്നിട്ടും ചൊവ്വാഴ്ച ഏറെ സമയം അമിത് ഷാ രാജ്യസഭയിൽതന്നെ ഇരുന്നു. മുത്തലാഖ് ബില്ലിൽ സർക്കാറിനൊപ്പം നിൽക്കുന്ന 100 പേരെക്കാൾ അധികം അംഗങ്ങൾ ചർച്ചാേവളയിൽ മറുപക്ഷത്ത് ഉണ്ടായിരുന്നു.
എൻ.സി.പി നേതാക്കളായ ശരദ് പവാർ, പ്രഫുൽ പേട്ടൽ എന്നിവർ സഭയിൽനിന്ന് മാറിനിന്നപ്പോൾ അതേ പാർട്ടിയിലെ മജീദ് മേമനും വന്ദന ചവാനും എതിർത്തു വോട്ടു ചെയ്തു. ബി.എസ്.പിയിലെ ഏക വനിത അംഗം എതിർത്ത് വോട്ടു ചെയ്തെങ്കിലും മുതിർന്ന നേതാവ് സതീഷ് ചന്ദ്ര മിശ്ര അടക്കം പാർട്ടിയുടെ മൂന്ന് അംഗങ്ങളും വോെട്ടടുപ്പ് സമയം സഭയിൽനിന്ന് മാറിനിന്നു. വിവേക് ടാങ്ക, പ്രതാപ് സിങ് ബാജുവ എന്നിവരടക്കം കോൺഗ്രസിലെ അഞ്ചംഗങ്ങളും ത്രിപുരയിൽനിന്നുള്ള സി.പി.എം എം.പി ജർണാദാസ് വൈദ്യയും വോെട്ടടുപ്പിന് സഭയിലെത്തിയില്ല.
പ്രധാന വ്യവസ്ഥകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.