ഖമ്മം: തെലങ്കാനയിൽ ദേശീയ പതാക ഉയർത്തി മിനിറ്റുകൾക്കകം തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) നേതാവ് കൊല്ലപ്പെട്ടു. തമ്മിനേനി കൃഷ്ണയ്യയാണ് അജ്ഞാത സംഘത്തിന്‍റെ വെട്ടേറ്റ് മരിച്ചത്. ഖമ്മം റൂറൽ മണ്ഡലത്തിലെ തേലദാരുപള്ളി ഗ്രാമത്തിലാണ് സംഭവം.
ദേശീയപതാക ഉയർത്തിയ ശേഷം ബൈക്കിൽ മടങ്ങവെ തേലദാരുപള്ളി ഗ്രാമത്തിന്‍റെ കവാടത്തിൽവെച്ച് ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘമാണ് കൃഷ്ണയ്യയെ ആക്രമിച്ചത്.
സംഭവത്തിൽ രോഷാകുലരായ ജനക്കൂട്ടം സി.പി.എം നേതാവ് തമ്മിനേനി കോട്ടേശ്വര റാവുവിന്റെ വസതിയിലേക്ക് കല്ലെറിഞ്ഞു. വസതിയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ അക്രമസാധ്യത കണക്കിലെടുത്ത് തേലദാരുപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.