ഹൈദരാബാദ്: പൊലീസിനും ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥക്കും തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പ്രവർത്തകരുടെ ക്രൂര മ ർദനം. തെലങ്കാന സർക്കാറിന്‍റെ വനവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ ഉദ്യോഗസ്ഥരെയാണ് ടി.ആർ.എസ് പ്രവർത്ത കരടങ്ങിയ ജനക്കൂട്ടം ആക്രമിച്ചത്.
ആസിഫാബാദ് ജില്ലയിലെ കാഗസ്നഗർ ബ്ലോക്കിലാണ് സംഭവം. വനവ്തകരണ യജ്ഞത്തിനുള്ള ഒരുക്കത്തിനായി സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒരു സംഘം തടയുകയും ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടത്തോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവെ വടി കൊണ്ട് വനിത ഉദ്യോഗസ്ഥയെ അടക്കം തല്ലി. പൊലീസ് എത്തി ഇവരെ രക്ഷിക്കുകയും പരിക്കേറ്റതിനാൽ ആശുപത്രിയിലാക്കുകയും ചെയ്തു.
#WATCH Telangana: A police team & forest guards were attacked allegedly by Telangana Rashtra Samithi workers in Sirpur Kagaznagar block of Komaram Bheem Asifabad district, during a tree plantation drive. (29-06) pic.twitter.com/FPlME1ygCp
— ANI (@ANI) June 30, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.