ന്യൂഡൽഹി: യഥാർഥ മാസ്‍ലീഡർമാർ ഡൽഹിയിലെ ഹൈപ്രൊഫൈൽ അധികാരത്തിന്റെ ഇടനാഴികളിലല്ല ഉള്ളതെന്നും അവർ ഉമ്മൻ ചാണ്ടിയെപ്പോലെ സംസ്ഥാനങ്ങളിൽ ജനക്കൂട്ടങ്ങൾക്ക് നടുവിലാണ് വിരാജിക്കുന്നതെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഉമ്മൻചാണ്ടിക്ക് അനുശോചനമറിയിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജ്ദീപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘ഇന്ത്യയിൽ യഥാർഥ ജനനായകരുള്ളത് ഡൽഹിയിലെ അത്യുന്നതമായ അധികാര ഇടനാഴികകളിലല്ല. അവരേറെയും സംസ്ഥാനങ്ങളിലാണുള്ളത്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവരിലൊരാളായിരുന്നു. ഒരു നിയോജക മണ്ഡലത്തെ സുദീർഘമായ 53 കൊല്ലം തുടർച്ചയായി നിങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ അവിടുത്തെ വോട്ടറുമായി തീർച്ചയായും സവിശേഷമായൊരു ബന്ധം നിങ്ങൾക്കുണ്ടാവണം.
വളർന്നുവരുന്ന രാഷ്ട്രീയക്കാർക്ക് വിനയാന്വിതനും ആർക്കും എപ്പോഴും പ്രാപ്യനുമായ ഉമ്മൻ ചാണ്ടിയെപ്പോലെ താഴേത്തട്ടിൽനിന്നുയർന്നുവരുന്ന നേതാക്കന്മാരിൽനിന്ന് പാഠങ്ങൾ പഠിക്കാവുന്നതാണ്. എപ്പോഴും പൊതുജനസേവനത്തിനായി പ്രതിജ്ഞാ ബദ്ധനായിരുന്നു അദ്ദേഹം’ -രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.