മുഖ്യമന്ത്രിയാകാൻ ദിനകരൻ ആഗ്രഹിച്ചു –അന്വേഷണ സംഘം

ചെന്നൈ: ശശികല ജയിലിലായതിനു പിന്നാലെ പാർട്ടി ചുമതല ഏറ്റെടുത്ത ടി.ടി.വി. ദിനകരൻ മുഖ്യമന്ത്രിയാകാൻ അതിയായി ആഗ്രഹിച്ച് കരുക്കൾ നീക്കിയെന്ന് അന്വേഷണ സംഘം. ശശികല ജയിലിലായതും അണ്ണാ ഡി.എം.കെ സർക്കാറിന് ഭൂരിപക്ഷമുള്ളതും അനുകൂല ഘടകങ്ങളായി. ആർ.കെ നഗറിൽ പണമെറിഞ്ഞ് ജയിച്ചാൽ പളനിസാമിയെ താഴെയിറക്കി മുഖ്യമന്ത്രിസ്ഥാനം കൈക്കലാക്കാനുള്ള നീക്കം ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് കമീഷനും  പൊളിച്ചു.

ഡൽഹിയിൽ  മൂന്നു ദിവസം ചോദ്യംചെയ്തതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ആദ്യം  നൽകിയത്. എന്നാൽ, ഒരു കൂട്ടം ചോദ്യങ്ങൾ അഞ്ച് വ്യത്യസ്ത മാർഗങ്ങളിലൂടെ ചോദിച്ചാണ് ഡൽഹി ക്രൈംബ്രാഞ്ച് ദിനകരനെ വീഴ്ത്തിയത്. ആദ്യം ഒഴിഞ്ഞുമാറിയ ദിനകരൻ പിന്നീട് കാര്യങ്ങൾ സമ്മതിച്ചതായി അന്വേഷണ സംഘം പറയുന്നു. സുകേഷ് ചന്ദ്രശേഖരനും മല്ലികാർജുനയുമായുള്ള ഇടപാടുകൾ സമ്മതിച്ചു. മല്ലികാർജുനയുെമാത്ത് ചോദ്യംെചയ്യുന്നതിനിടെ ദിനകരൻ പൊട്ടിക്കരഞ്ഞു. സുകേഷ് ആവശ്യപ്പെട്ടപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് ആദ്യ ഗഡുവായി നൽകേണ്ട 10  േകാടി രൂപ മല്ലികാർജുനക്കാണ് നൽകിയത്. സുകേഷി​െൻറ സുഹൃത്തായ സിനിമാമേഖലയിൽ സ്വാധീനമുള്ള യുവതിയുടെ കൊച്ചിയിലെ വീട് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിരുന്നു. വിദേശത്തുനിന്നു പണംകടത്തിയ കേസുകളിലെ അനുഭവങ്ങളുെട  പശ്ചാത്തലത്തിൽ പൊലീസി​െൻറ േഫാൺ ചോർത്തലുകളിൽനിന്ന് രക്ഷപ്പെടാൻ ദിനകരൻ വാട്സ്ആപ് സന്ദേശങ്ങളിലൂെടയാണ് സുകേഷുമായി ആശയവിനിമയം നടത്തിയിരുന്നത്.

ചെന്നൈയിലെത്തിച്ചു തെളിവെടുത്തു

ചെന്നൈ: രണ്ടില ചിഹ്നം നിലനിർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് 50 േകാടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അണ്ണാ ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി  ടി.ടി.വി. ദിനകരൻ, ഒപ്പം പിടിയിലായ സുഹൃത്ത് മല്ലികാർജ്ജുന എന്നിവരെ ഡൽഹി ക്രൈംബ്രാഞ്ച് ചെന്നൈയിൽ എത്തിച്ചു തെളിവെടുത്തു. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.40 ന് ചെന്നൈയിൽ ഇറങ്ങിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലാണ് സംഘം എത്തിയത്. കേന്ദ്ര സർക്കാർ െഗസ്റ്റ് ഹൗസായ ബസന്ത് നഗറിലെ രാജാജി ഭവനിൽ ചോദ്യംചെയ്ത ശേഷം 4.30 ഒാടെ സ്വവസതിയായ അഡയാറിൽ എത്തിച്ചു. ഭാര്യയുടെ സാന്നിധ്യത്തിൽ ദിനകരനിൽനിന്ന്  കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ദിനകരനൊപ്പം പിടിയിലായ മല്ലികാർജ്ജുനയെ അയാളുടെ ചെന്നൈ അഡയാറിലെ വീട്ടിലും എത്തിച്ചാണ് തെളിവെടുത്തത്.

Tags:    
News Summary - tt dinakaran chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.