വ​സു​ന്ധ​ര രാജെ, ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മ​റി​ഞ്ഞ് എ​ട്ടു നാ​ൾ പി​ന്നി​ട്ട മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി.

രാ​ജ​സ്ഥാ​നി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന എം.​എ​ൽ.​എ​മാ​രു​മാ​യി പ​ര​സ്യ​മാ​യ ശ​ക്തി​പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ പ​ദ​വി​ക്കാ​യി ഇ​നി മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്ന മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ പൊ​ടു​ന്ന​നെ ​​‘രാം ​​രാം’ അ​ഭി​വാ​ദ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കേ​ന്ദ്ര നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ‘എ​ല്ലാ​വ​ർ​ക്കും രാം ​​​രാം’ വ​ന്ദ​ന​വു​മാ​യി ശി​വ​രാ​ജി​ന്റെ രം​ഗ​പ്ര​വേ​ശം.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ൻ നി​യു​ക്ത എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗം നി​ശ്ച​യി​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ ബി.​ജെ.​പി ഉ​ന്ന​ത നേ​തൃ​ത്വം നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് വ​സു​ന്ധ​ര​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നി​യു​ക്ത എം.​എ​ൽ.​എ​മാ​രും മു​ൻ എം.​എ​ൽ.​എ​മാ​രും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ എ​ത്തി​യ​ത്. എം.​പി സ്ഥാ​നം രാ​ജി​വെ​ച്ച് മ​ഹ​ന്ത് ബാ​ല​ക്നാ​ഥ് വ​സു​ന്ധ​ര​ക്കു പ​ക​രം മു​ഖ്യ​മ​​ന്ത്രി​യാ​കാ​ൻ നീ​ക്കം സ​ജീ​വ​മാ​ക്കു​മ്പോ​ഴാ​ണ് വി​ട്ടു​കൊ​ടു​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന ഭാ​വ​ത്തി​ൽ വ​സു​ന്ധ​ര മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. 35ഓ​ളം എം.​എ​ൽ.​എ​മാ​ർ വ​സു​ന്ധ​ര​ക്കൊ​പ്പ​മാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ 10 പു​തി​യ എം.​എ​ൽ.​എ​മാ​ർ ഞാ​യ​റാ​ഴ്ച​യും പി​ന്തു​ണ​യു​മാ​യി അ​വ​രു​ടെ വ​സ​തി​യി​ലെ​ത്തി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും എം.​എ​ൽ.​എ​മാ​രെ വി​ളി​ച്ചു​ചേ​ർ​ത്ത് രാ​ജെ ശ​ക്തി​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യെ ക​ണ്ടു. വ​സു​ന്ധ​ര രാ​ജെ​യു​ടെ മ​ക​നും എം.​പി​യു​മാ​യ ദു​ഷ്യ​ന്ത് സി​ങ് എം.​എ​ൽ.​എ​മാ​രെ ജ​യ്പു​രി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി​യു​ടെ കി​ഷ​ൻ​ഗ​ഞ്ച് എം.​എ​ൽ.​എ ല​ളി​ത് മീ​ണ​യു​ടെ പി​താ​വ് ഹേ​മ​രാ​ജ് മീ​ണ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ൻ ബി.​ജെ.​പി പ്ര​സി​ഡ​ന്റ് സി.​പി. ജോ​ഷി​യെ കൂ​ട്ടി മ​ക​നെ വി​ട്ടു​കി​ട്ടാ​ൻ റി​സോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ദു​ഷ്യ​ന്തി​ന്റെ അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​സു​ന്ധ​ര​ക്കൊ​പ്പ​മു​ള്ള എം.​എ​ൽ.​എ ക​ൻ​വ​ർ​ലാ​ൽ മീ​ണ ത​ട​ഞ്ഞു​വെ​ന്നും ഹേ​മ​രാ​ജ് മീ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള യോ​ഗം ന​ട​ക്കാ​നി​രി​ക്കെ കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന സ്വ​ന്തം ചി​ത്രം പ​​ങ്കു​വെ​ച്ച് ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ലൂ​ടെ എ​ല്ലാ​വ​ർ​ക്കം അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച​ത് വ​ലി​യ രാ​ഷ്​​ട്രീ​യ ച​ർ​ച്ച​ക്ക് വ​ഴി​വെ​ച്ചു. ക​ടു​ത്ത മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ കൂ​ടു​ത​ൽ എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ​യു​ള്ള ശി​വ​രാ​ജ് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ, ശി​വ​രാ​ജി​ന്റെ ‘രാം ​​​രാം’ കേ​വ​ല​മൊ​രു പ്ര​ഭാ​ത വ​ന്ദ​ന​മാ​യി ക​ണ്ടാ​ൽ മ​തി​യെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ന് മ​ത്സ​ര​രം​ഗ​ത്തു​ള്ള ബി.​ജെ.​പി മ​ധ്യ​പ്ര​ദേ​ശ് അ​ധ്യ​ക്ഷ​ൻ വി.​ഡി. ശ​ർ​മ രം​ഗ​ത്തെ​ത്തി. മൂ​ന്നു നി​രീ​ക്ഷ​ക​ർ തി​ങ്ക​ളാ​​ഴ്ച ഭോ​പാ​ലി​ലെ​ത്തു​മെ​ന്നും നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നി​യു​ക്ത എം.​എ​ൽ.​എ​മാ​ർ വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് യോ​ഗം ചേ​രു​മെ​ന്നും വി.​ഡി. ശ​ർ​മ പ​റ​ഞ്ഞു. ശ​ർ​മ​യെ കൂ​ടാ​തെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗ്യ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​മോ​ഹം കൈ​വി​ടാ​ത്ത​ത്. ന​രേ​ന്ദ്ര സി​ങ് തോ​മ​റും കേ​ന്ദ്ര​മ​ന്ത്രി​ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ത​ങ്ങ​ൾ​ക്ക് കി​ട്ടി​ല്ലെ​ങ്കി​ൽ പി​ന്നെ ശി​വ​രാ​ജ് ത​ന്നെ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ്.

Tags:    
News Summary - Tug of war in BJP for Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.