മംഗല്യദോഷം മാറാൻ 13കാരനെ വിവാഹം ചെയ്​ത്​ അധ്യാപിക; കേസ്​

അമൃത്​സർ: പഞ്ചാബിൽ ജാതകപ്രകാരമുള്ള മംഗല്യദോഷം മാറാൻ 13കാരനെ വിവാഹം ചെയ്​ത്​ അധ്യാപിക. ജലന്ദറിലെ ബസ്​തി ബാവ ഖേൽ പ്രദേശത്താണ്​ സംഭവം.

ജാതക​പ്രകാരം മംഗല്യദോഷമുള്ളതിനാൽ വിവാഹം നടക്കാതിരി​ക്കുമോയെന്ന്​ വീട്ടുകാർ ഭയന്നിരുന്നതായി യുവതി പറഞ്ഞു. അതിനായി ജ്യോത്സനെ സമീപിച്ചു. ദോഷം മാറാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാനായിരുന്നു ജ്യോത്സന്‍റെ നിർദേശം. യുവതി നടത്തുന്ന ട്യൂഷൻ ക്ലാസിലെ വിദ്യാർഥിയാണ്​ 13കാരൻ. കുട്ടിയെ പരിചയമുള്ളതിനാൽ വരനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട്​ പറഞ്ഞു.

ഇതോടെ ഒരാഴ്ച തന്‍റെ വീട്ടിൽ നിർത്തി പഠിപ്പിക്കാമെന്ന്​ കുട്ടിയുടെ മാതാപിതാക്കളോട്​ നിർദേശിക്കുകയായിരുന്നു. ഒരാഴ്ചക്ക്​ ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഇതോടെ കുട്ടിയുടെ വീട്ടുകാർ ​െപാലീസിൽ പരാതി നൽകി.

അധ്യാപികയും കുടുംബവും കുട്ടിയെ വിവാഹ ചടങ്ങുകൾക്ക്​ നിർബന്ധിച്ച്​ വിധേയമാക്കിയതായി പരാതിയിൽ പറയുന്നു. പ്രതീകാത്മകമായി വിവാഹ ചടങ്ങുകളായ ഹൽദി മെഹന്ദിയും ആദ്യരാത്രിയും ആഘോഷിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട്​ അധ്യാപികയുടെ വളകൾ പൊട്ടിച്ച്​ വിധവയായി പ്രഖ്യാപിച്ചു. ജോത്സ്യന്‍റെ നിർദേശ പ്രകാരം അനുശോചന ചടങ്ങുകളും നടത്തിയതായും പറയുന്നു.

കൂടാതെ ഓരാഴ്ച വീട്ടിലെ ജോലികൾ ചെയ്യി​പ്പിച്ചതായും കുടുംബം പറഞ്ഞു. പരാതിയിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചതോടെ അധ്യാപിക പൊലീസ്​ ​സ്​റ്റേഷനിൽ നേരി​ട്ടെത്തി സംഭവം സത്യമാണെന്ന്​ ബോധിപ്പിച്ചു. എന്നാൽ യുവതിയുടെ നിരന്തര അഭ്യർഥന മാനിച്ച്​ കുട്ടിയുടെ മാതാപിതാക്കൾ പരാതി പിൻവലിച്ചതായി സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ഗഗൻദീപ്​ സിങ്​ പറഞ്ഞു. എന്നാൽ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ സംഭവത്തിൽ ഇടപെടുകയും സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തിട്ടുണ്ട്​. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ഇതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

Tags:    
News Summary - Tuition teacher marries 13 year old student to ward off Manglik dosha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.