ന്യൂഡൽഹി: 2020ഓടെ രാജ്യത്തെ 150 റെയിൽവേ സ്റ്റേഷനുകൾ പ്രകൃതിസൗഹൃദമാക്കി മാറ്റുമെന്ന് റെയിൽവേ മന്ത്രാലയം. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് േകാൺ ഫെഡറേഷൻസ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസുമായി സഹകരിച്ച് 150 സ്റ്റേഷനുകൾക്ക് ഹരിത സർട്ടിഫിക്കറ്റ് നൽകാനുള്ള ശ്രമങ്ങളെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി പറഞ്ഞു.
ഊർജവിനിയോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ ഉൽപാദന രീതികൾക്കും പ്രാധാന്യം നൽകും.
ഇതുസംബന്ധിച്ച് സി.ഐ.ഐയും റെയിൽവേ മന്ത്രാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
നിലവിൽ 12 റെയിൽവേ സ്റ്റേഷനുകൾ, അഞ്ചു പ്രൊഡക്ഷൻ യൂനിറ്റുകൾ, 44 വർക്ഷോപ്പുകൾ, 11 കെട്ടിടങ്ങൾ എന്നിവക്കാണ് ഗ്രീൻ സർട്ടിഫിക്കറ്റുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.