ന്യൂഡൽഹി: ഡൽഹിയിലെയും മധ്യപ്രദേശിലെയും അക്രമബാധിത പ്രദേശങ്ങളിലെ ബുൾഡോസർ പ്രയോഗത്തിൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷത്തിന്റെ ബുൾഡോസറുകൾ ഓഫ് ചെയ്ത് പകരം വൈദ്യുതിനിലയങ്ങൾ സ്വിച്ച് ഓൺ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ കൽക്കരി ക്ഷാമംകൂടി മുൻനിർത്തിയാണ് രാഹുലിന്റെ പ്രസ്താവന.
"എട്ടുവർഷം നീണ്ട ചർച്ചകൾക്കുശേഷവും ഇന്ത്യയിൽ എട്ടു ദിവസത്തെ കൽക്കരി ശേഖരം മാത്രമാണ് ഇനിയുള്ളത്. മോദി ജീ, പണപ്പെരുപ്പം തുടരുകയാണ്. പവർ കട്ട് ചെറുകിട വ്യവസായങ്ങളെ തകർക്കും. ഇത് കൂടുതൽ തൊഴിൽ നഷ്ടത്തിലേക്കും നയിക്കും. വിദ്വേഷത്തിന്റെ ബുൾഡോസറുകൾ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങൾ ഓണാക്കുക -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തുടനീളമുള്ള കൽക്കരി അധിഷ്ഠിത വൈദ്യുതോൽപാദന പ്ലാന്റുകളിൽ കൽക്കരി ലഭ്യമല്ലാത്തതിനാൽ വരുംകാലങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന വാർത്ത റിപ്പോർട്ട് പങ്കുവെക്കുകയും ചെയ്തു. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുക മാത്രമല്ല, നമ്മുടെ ഭരണഘടനയും തകർക്കുകയാണെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.