ഗാന്ധിജിയുടെ ചര്‍ക്കയും സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയും തമ്മില്‍ വലിയ അന്തരമുണ്ട് -തുഷാര്‍ ഗാന്ധി

മുംബൈ: ചര്‍ക്കയില്‍ നെയ്തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്‍നൂല്‍പും 10 ലക്ഷം രൂപയുടെ സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. ഖാദി ഉദ്യോഗ് കലണ്ടറില്‍ ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്കയില്‍ നെയ്യുന്ന ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകള്‍ പതിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിക്ക് പകരം കലണ്ടറില്‍ മോദിയെ ചിത്രമാക്കിയത് ആസൂത്രിതമായാണ്. ഉല്‍പാദനത്തിന്‍െറയും പാവങ്ങളുടെ ശാക്തീകരണത്തിന്‍െറയും പ്രതീകവും സ്വാതന്ത്ര്യ സമരത്തിന്‍െറ ആയുധവുമായിരുന്നു ഗാന്ധിജിയുടെ ചര്‍ക്ക. ഗാന്ധിജി നെയ്തത് സമാധാനത്തിന്‍െറ നൂലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - tushar gandhi react modi replace gandhi photo on khadi calendar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.