ന്യൂഡൽഹി: 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പൊലീസ് സംരക്ഷണത്തിലായതിനാൽ കൊല്ലപ്പെടില്ലെന്നും കേസ് വൈകാരികമാക്കാൻ വേണ്ടി നടത്തുന്ന വാദമാണ് ജീവന് ഭീഷണിയുണ്ടെന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത. സുബൈറിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അത് പരിഗണിച്ച് സുബൈറിന് ജാമ്യം അനുവദിക്കണമെന്നും മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടതിനെ ഖണ്ഡിച്ചാണ് മേത്ത സുപ്രീംകോടതിയിൽ ഇങ്ങിനെ പറഞ്ഞത്.
ചെയ്യാത്ത കുറ്റത്തിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന സുബൈറിന്‍റെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പൊലീസ് സംരക്ഷണത്തിലുള്ള സുബൈറിനെ ആരെങ്കിലും കൊല്ലുമെന്ന ചോദ്യമുയരുന്നില്ല. വിഷയം വൈകാരിമാക്കി ജാമ്യത്തിന് കൃത്രിമമായ അടിയന്തിര ആവശ്യം സൃഷ്ടിക്കുകയാണെന്നും യു.പി സർക്കാറിന് വേണ്ടി ഹാജരായ മേത്ത ആരോപിച്ചു. അതല്ല, വ്യക്തിപരമായ സ്വാതന്ത്ര്യം കവരുന്നതാണ് പരിശോധിക്കുന്നതെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി ഇതിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.