വിശാഖപട്ടണം: രണ്ടു വർഷം മുമ്പ് സെപ്റ്റംബർ 15 എന്ന ദിനം അപ്പല രാജുവും ഭാര്യ ഭാഗ്യലക്ഷ്മിയും ഓർക്കാനിഷ്ടപ്പെടാത്ത ദിവസമാണ്. എന്നാൽ, രണ്ടു വർഷം കഴിഞ്ഞ് 2021ലെ അതേദിനം അവർ സന്തോഷത്തോടെ എന്നുമോർക്കും. ജീവിതനിറങ്ങളെല്ലാം മായ്ച്ച് 2019 സെപ്റ്റംബർ 15നാണ് അവരുടെ ഇരട്ട പെൺകുട്ടികൾ ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തിൽ മുങ്ങിമരിക്കുന്നത്. കൃത്യം രണ്ടു വർഷം കഴിഞ്ഞ അതേദിനം അവർക്ക് മക്കൾ പിറന്നു, അതും ഇരട്ട പെൺകുഞ്ഞുങ്ങൾ.
വിശാഖപട്ടണത്തിലെ ഗ്ലാസ്നിർമാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് അപ്പല രാജു. അദ്ദേഹത്തിെൻറ അമ്മയോടൊപ്പമാണ് ദുരന്തദിവസം ഇരട്ടമക്കൾ അയൽസംസ്ഥാനമായ തെലങ്കാനയിലെ രാമക്ഷേത്രത്തിലേക്ക് ബോട്ടിൽ പോയത്. അപകടത്തിൽ മക്കൾക്കൊപ്പം അപ്പല രാജുവിെൻറ അമ്മയും മരിച്ചിരുന്നു. അതോടെ ജീവിതം തീവ്രദുഃഖത്തിേൻറതായി.
തുടർന്നാണ് കഴിഞ്ഞവർഷം പട്ടണത്തിലെ വന്ധ്യതചികിത്സയുള്ള ആശുപത്രിയെ സമീപിച്ചത്. എന്നാൽ, കോവിഡ് മഹാമാരി പ്രതികൂലമായി. പിന്നീടാണ് ഐ.വി.എഫ് ചികിത്സയിലൂടെ ഭാഗ്യലക്ഷ്മി ഗർഭം ധരിക്കുന്നത്. ഈ മാസം 15ന്, ബോട്ടപകടത്തിൽ മക്കൾ മരിച്ച് രണ്ടു വർഷം തികഞ്ഞ അതേ ദിവസം ഭാഗ്യലക്ഷ്മി ഇരട്ട പെൺകുഞ്ഞുങ്ങൾക്കുതന്നെ ജന്മം നൽകി. 1.9, 1.6 കിലോഗ്രാം തൂക്കമുള്ള ഇരട്ടകൾ സുഖമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.