ഗാസിയാബാദ്: ഉത്തർപ്രേദശിൽ 25ാം നിലയിൽനിന്ന് താെഴവീണ് ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. 14 വയസുകാരായ സഹോദരൻമാരാണ് ശനിയാഴ്ച അർധരാത്രി ഗാസിയാബാദിലെ അപാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്.
സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ് മരിച്ചത്. 25ാം നിലയിൽനിന്ന് കുട്ടികൾ എങ്ങനെയാണ് താഴെവീണതെന്ന കാര്യം വ്യക്തമല്ല. കുട്ടികളുടെ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. മാതാവും സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി ഒരു മണിയോടെ ഇരുവരും അപാർട്ട്മെന്റിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. തൽക്ഷണം കുട്ടികൾ മരിച്ചു. പ്രാഥമിക നിഗമനത്തിൽ അപകട മരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും വിജയ്നഗർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഓഫിസർ മഹിപാൽ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.