ന്യൂഡൽഹി: ഉള്ളി വില വർധനവിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ പാർലമെന്‍റിലെ മറുപടി ചർച്ചയാകുന്നു. ബുധനാഴ്ച പാർലമെന്‍റിൽ നടന്ന ചർച്ചയിലാണ് ധനമന്ത്രിയുടെ വിചിത്ര മറുപടി.
ഞാനും കുടുംബവും ഉള്ളി അധികം കഴിക്കാറില്ല, അതുകൊണ്ട് വില വർധവിൽ പ്രശ്നമില്ല എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. നിർമലയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കളും മന്ത്രിക്ക് മറുപടിയുമായി ഇന്ന് രംഗത്തെത്തി. നിങ്ങൾ വെണ്ണപ്പഴം കഴിക്കാറുണ്ടോയെന്നായിരുന്നു കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ പരിഹാസം. ട്വിറ്ററിലും നിർമലയുടെ പരാമർശത്തെ നിരവധി പേരാണ് വിമർശിക്കുന്നത്.
ഞാൻ ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ട് ഗോതമ്പിന് വില കൂടുന്നത് എനിക്ക് പ്രശ്നമില്ലെന്ന പഞ്ചാബി ഹൗസിലെ രമണന്‍റെ കഥാപാത്രത്തെ വെച്ചുകൊണ്ടുള്ള ട്രോളുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ്. #SayItLikeNirmalaTai എന്ന ടാഗിലാണ് പോസ്റ്റ് ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.