ഫ്രീഡത്തി​െൻറ മകളും ട്രൂത്തി​െൻറ ഭാര്യയുമായ മീഡിയ മരിച്ചു; മാധ്യമങ്ങൾക്ക്​ ചരമക്കുറിപ്പ്​ എഴുതി പത്രത്തിൽ കൊടുത്ത്​ വിരുതൻ

പാളയത്തിൽ കയറി പണികൊടുക്കുക എന്ന്​ കേട്ടി​െട്ട ഉള്ളു. ഇവിടെ അക്ഷരാർഥത്തിൽ സംഭവിച്ചത്​ അതാണ്​. മാധ്യമങ്ങൾക്ക്​ ചരമക്കുറിപ്പ്​ എഴുതി രാജ്യ​െത്ത മുൻനിര പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് യുവാവ്​. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്​പുത്തി​െൻറ മരണത്തെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിൽ നിരവധി ടിവി ചാനലുകൾക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.


കൊറോണ, ജി.ഡി.പി, സമ്പദ്‌വ്യവസ്ഥ, ഇന്ത്യ-ചൈന സംഘർഷം തുടങ്ങിയ പ്രശ്‌നങ്ങളെ അവഗണിച്ച്​ റിയ ചക്രവർത്തിയെ നിരന്തരം ടാർഗെറ്റുചെയ്‌തതിനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ സംപ്രേഷണം ചെയ്​തതിനും പല ചാനലുകളും പഴികേട്ടിരുന്നു. രാജ്യത്തെ ഭരണകൂട അനുകൂല മാധ്യമങ്ങളെ 'ഗോഡി മീഡിയ' എന്നാണ്​ ചില പ്രമുഖ മാധ്യമപ്രവർത്തകർതന്നെ വിശേഷിപ്പിക്കുന്നത്​. ഇൗ ദുരവസ്​ഥ ചൂണ്ടിക്കാണിക്കാനാണ്​ കാർത്തിക്​ സാഹ്​നി എന്ന യുവാവ്​ മാധ്യമങ്ങൾക്ക്​ ചരമക്കുറിപ്പ്​ എഴുതി പ്രസിദ്ധീകരിച്ചത്​. കോഡ്​ ഭാഷയിലായിരുന്നു കുറി​പ്പ്​. അതിനാൽ അത്ര പെ​െട്ടന്ന്​ വായിച്ചവർക്ക്​ മനസിലാക്കാനും കഴിഞ്ഞില്ല.

'2020 സെപ്​റ്റംബർ എട്ടിന്​ സ്വാതന്ത്ര്യത്തി​െൻറ പ്രിയ മകളും സത്യത്തി​െൻറ ഭാര്യയുമായ മീഡിയയുടെ നിര്യാണ വിവരം ഞങ്ങൾ ഖേദത്തോടെ അറിയിക്കുന്നു. വ്യസനത്തോടെ ബന്ധുമിത്രാദികൾ 'എന്നായിരുന്നു ചരമ വാർത്ത. മീഡിയക്ക്​ പകരം എം.ഇ ദിയ എന്നും ഫ്രീഡത്തിന്​ പകരം ഇ.ഇ ഡോം എന്നുമാണ്​ നൽകിയിരുന്നത്​. കാർത്തിക്​ തന്നെയാണ്​ പത്രത്തിൽ വന്ന 'ചരമ വാർത്ത'ട്വിറ്റർ അകൗണ്ടിലൂടെ പങ്കുവച്ചത്​.

ധാരാളംപേർ ഇത്​ റീ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. ദി ഹിന്ദു പത്രത്തിലാണ്​ വാർത്ത വന്നത്​. അടിയന്തിരാവസ്​ഥക്കാലത്ത്​ ഇതുപോലൊരു പരസ്യം ടൈംസ്​ ഒാഫ്​ ഇന്ത്യയിൽ വന്നത്​ ചിലർ ഒാർത്തെടുത്തു. 1975 ജൂൺ 26ന്​ സത്യത്തി​െൻറ ഭർത്താവും സ്വാതന്ത്ര്യത്തി​െൻറ പിതാവും വിശ്വാസത്തി​െൻറ സഹോദരനുമായ ഡെമോക്രസി മരിച്ചു എന്നായിരുന്നു അന്ന്​ വാർത്തവന്നത്​. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.