ഗുജറാത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ രണ്ട്​ കോൺഗ്രസ്​ എം.എൽ.എമാർ രാജിവെച്ചു

ന്യൂഡൽഹി: ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ രണ്ട്​ കോൺഗ്രസ്​ എം.എൽ.എമാർ രാജിവെച്ചു. അക്ഷയ്​ പ​ട്ടേൽ, ജിതു ചൗധരി എന്നിവരാണ്​ നിയമസഭാ സ്​പീക്കർ രാജേന്ദ്ര ത്രിവേദിക്ക്​ രാജിസമർപ്പിച്ചത്​. 

ഇരുവരുടേയും രാജി അംഗീകരിച്ചതായി സ്​പീക്കർ പറഞ്ഞു. വഡോദരയി​ലെ കരഞ്​ജൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് അക്ഷയ്​​ പ​ട്ടേൽ. വാൽസാദിലെ കാർപാഡിലെ എം.എൽ.എയാണ് ജിതു​ ചൗധരി. ജൂൺ 19നാണ്​ ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 

നേരത്തെ മൂന്ന്​ കോൺഗ്രസ്​ എം.എൽ.എമാർ മുഖ്യമന്ത്രി വിജയ്​ രുപാനിയുമായി കൂടിക്കാഴ്​ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എം.എൽ.എമാരായ ക്രിത്​ പ​ട്ടേൽ, ലളിത്​ വസോയ, ലളിത്​ കാഗതാര എന്നിവരാണ്​ മുഖ്യമന്ത്രിയെ കണ്ടത്​. കോവിഡുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും ലോക്​ഡൗണും ചർച്ച ചെയ്യാനാണ്​ മുഖ്യമന്ത്രിയെ കണ്ടതെന്നാണ്​ ഇവരുടെ വിശദീകരണം. ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്​  മാർച്ച്​ 26ന്​ ​ നടത്താനാണ്​ നേരത്തെ നിശ്​ചയിച്ചിരുന്നത്​. കോവിഡ്​ മൂലം ഇത്​ ജൂൺ 19ലേക്ക്​ മാറ്റുകയായിരുന്നു.

Tags:    
News Summary - Two Congress MLAs from Gujarat resign-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.