ചീറ്റകളു​ടെ സംരക്ഷണത്തിന് ലക്ഷ്മിയും സിദ്ധനാഥും; സുരക്ഷയൊരുക്കി ആന പട്രോളിങ്ങ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകൾക്ക് പ്രത്യേക സംരക്ഷണമൊരുക്കി ഇന്ത്യ. സത്പുര ടൈഗർ റിസർവിലെ രണ്ട് ആനകൾക്കാണ് ചീറ്റകളുടെ സംരക്ഷണ ചുമതല. പ്രത്യേക പരിശീലനം നൽകിയ ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ ചീറ്റകളുടെ വരവ് പ്രമാണിച്ച് കഴിഞ്ഞ മാസമാണ് പാർക്കിൽ എത്തിച്ചത്. ദേശീയ ഉദ്യാനത്തിലെ സുരക്ഷാ സംഘത്തോടൊപ്പം രണ്ട് ആനകളും രാവും പകലും പട്രോളിംഗ് ആരംഭിച്ചു.

എട്ട് ചീറ്റകളെയാണ് സെപ്റ്റംബർ 17ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റപ്പുലികൾക്ക് ഒരു മാസം ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഈ സമയവും കനത്ത സുരക്ഷയേർപ്പെടുത്തി ലക്ഷ്മിയും സിദ്ധനാഥനും ചീറ്റകൾക്കൊപ്പം ഉണ്ടാകും.

ചീറ്റകളുടെ സംരക്ഷണ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പേ അഞ്ച് പുലികളെ തുരത്തിയ രക്ഷാപ്രവർത്തനത്തിൽ ഈ ആനകൾ പ്രധാന പങ്കുവഹിച്ചിരുന്നതായി കുനോ നാഷണൽ പാർക്ക് ഡി.എഫ്.ഒ പ്രകാശ് കുമാർ വർമ പറഞ്ഞു.

കടുവകളുടെ രക്ഷാപ്രവർത്തനത്തിന് 30 കാരനായ സിദ്ധനാഥ് സംസ്ഥാന അംഗീകാരം നേടിയിട്ടുണ്ട്. ജോലിയിൽ വിദഗ്ദയായ ലക്ഷ്മി ജംഗിൾ പട്രോളിംഗ് ജംഗിൾ സഫാരി, എന്നിവയിൽ മികവ് നേടിയിട്ടുണ്ട്.

Tags:    
News Summary - Two elephants in charge to protect cheetahs brought from Namibia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.