ഇംഫാൽ: മണിപ്പൂരിൽ സായുധ വിപ്ലവ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് രണ്ടു മാധ്യമപ്രവർത്തകർ അറസ്റ്റിൽ. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ തുടങ്ങിയവ ചുമത്തിയാണ് അറസ്റ്റ്.
പ്രാദേശിക വാർത്ത ഓൺലൈൻ പോർട്ടലായ 'ദ ഫ്രണ്ടിയർ മണിപ്പൂർ' എക്സിക്യൂട്ടീവ് എഡിറ്റർ പഓജെൽ ചഓബ, എഡിറ്റർ ഇൻ ചീഫ് ദിരേൻ സഡോക്പാം എന്നിവരെയാണ് മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണകൂടത്തിനെതിരായ നിലപാടുകൾ സ്വീകരിക്കുക, തീവ്രവാദ സംഘടനകെള പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
ജനുവരി എട്ടിനാണ് ഓൺലൈനിൽ 'റെവലൂഷനി ജേർണി ഇൻ എ മെസ്' എന്ന തലക്കെേട്ടാടെ ലേഖനം പ്രസിദ്ധീകരിച്ചത്. എം. ജോയ് ലുവാങിേന്റതാണ് ലേഖനം. വിപ്ലവാശയങ്ങളിൽനിന്ന് വ്യതിചലിച്ചതിന് മണിപ്പൂരിലെ സായുധ വിപ്ലവങ്ങളെ വിമർശിക്കുന്നതാണ് ലേഖനം.
പൊലീസിന്‍റെ എഫ്.ഐ.ആറിൽ ലേഖകനും രണ്ടു എഡിറ്റർമാരും പ്രതികളാണ്. ലേഖനത്തിൽ വിപ്ലവ ആശയങ്ങളെയും പ്രവർത്തനങ്ങളെയും ലേഖകൻ അംഗീകരിക്കുകയും മണിപ്പൂരിലെ സായുധ സംഘങ്ങളുടെ ആശയങ്ങളിൽനിന്നുള്ള വ്യതിചലനത്തിൽ നിരാശപ്പെടുകയും ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ലേഖനത്തിൽ സായുധ വിപ്ലവ സംഘങ്ങളെയും ആശയങ്ങളെയും പിന്തുണക്കുകയും സഹതാപം പ്രകടിപ്പിക്കുന്നതും കാണാം. കേന്ദ്ര, സംസ്ഥാന സർക്കാറുകളെ കൊളോണിയൽ നിയമവാഴ്ചയുമായി താരതമ്യം ചെയ്യുന്നതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.