ഉത്തർപ്രദേശിലെ കാൺപൂരിൽ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കേസിൽ ഒരാൾ പിടിയിലായി. കാൺപൂർ സ്വദേശിയായ 14 വയസുകാരിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിന് പുറത്ത് കന്നുകാലികൾക്ക് തീറ്റ കൊടുത്തുകൊണ്ടിരിക്കെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. സഹോദരൻമാരായ ചുട്കൻ, ബദ്കൻ എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഗ്രാമം മുഴുവൻ പെൺകുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചു. ഒരു പ്രതി പൊലീസ് പിടിയിലായിട്ടുണ്ട്. മറ്റെയാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.