യു.പിയിൽ മുസ്​ലിം വയോധികനെ മർദിച്ച കേസിൽ രണ്ടുപേർ കൂടി അറസ്​റ്റിൽ

ഗാസിയാബാദ്​: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്​ലിം വയോധികനെ സംഘം ചേർന്ന്​ മർദിക്കുകയും താടി മുറിക്കുകയും ചെയ്​ത സംഭവത്തിൽ രണ്ടുപേരെ കൂടി അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു. കല്ലു, ആദിൽ എന്നീ യുവാക്കളാണ്​ അറസ്​റ്റിലായത്​.

കഴിഞ്ഞദിവസമാണ്​ അബ്​ദുസ്സമദ്​ എന്നയാളെ മർദിക്കുന്ന വിഡിയോ പുറത്തായത്​. തന്നെ ഏതാനും പേർ തട്ടിക്കൊണ്ടുപോയി ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട്​ മർദിക്കുകയായിരുന്നുവെന്ന്​ അബ്​ദുസ്സമദ്​ പറഞ്ഞിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായ മന്ത്രത്തകിട്​ വിറ്റതിനാണ്​ പ്രതികൾ ഇയാളെ മർദിച്ചതെന്ന്​ പൊലീസ്​ പറയുന്നു. പ്രധാന പ്രതിയായ പർവേഷ് ഗുജ്ജറിനെ പൊലീസ് ഞായറാഴ്ച അറസ്​റ്റ്​ ചെയ്തിരുന്നു.

'പർവേഷിനൊപ്പം കല്ലു, പോളി, ആരിഫ്​, ആദിൽ, മുഷാഹിദ്​ എന്നിവർ ചേർന്നാണ്​ പദ്ധതി ആസൂത്രണം ചെയ്​തത്​. പ്രതികളും സമദും തമ്മിൽ നേരത്തെ ബന്ധമുണ്ട്​. സമദ്​ ഇവർക്ക്​ മന്ത്രത്തകിട്​ വിറ്റിരുന്നു. ഇത്​ വേണ്ടരീതിയിൽ പ്രവർത്തിക്കാത്തതിൽ പ്രകോപിതരായ പ്രതികൾ ഇയാളെ മർദിക്കുകയായിരുന്നു' -ഗാസിയാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞദിവസം പ്രചരിച്ച വിഡിയോയിൽ ഒരാൾ സമദിനെ തല്ലുന്നതും താടി മുറിക്കുന്നതും കാണാം. ഇതിന്​ പിന്നാലെ പ്രാദേശിക സമാജ്​വാദി പാർട്ടി നേതാവിനൊപ്പം ഇദ്ദേഹം ഫേസ്​ബുക്ക്​ ലൈവിൽ വന്നിരുന്നു.

'പള്ളിയിൽ പോകു​േമ്പാൾ ഒരാൾ ഓ​ട്ടോറിക്ഷയുമായി വന്ന്​ ലിഫ്​റ്റ്​ നൽകി. പിന്നീട്​ രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ എന്നെ ഒരു വീട്ടിലേക്ക്​ കൊണ്ടുപോയി തല്ലി. ജയ്​ ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത്​ താടി മുറിച്ചു' -കണ്ണീരൊഴുക്കി സമദ് ലൈവിൽ പറഞ്ഞു.

'മറ്റു മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നതിൻെറ ഒരു വീഡിയോ അവർ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു' -സമദ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Two more arrested in UP for beating up Muslim elder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.