മുംബൈ: ഉള്ളിവില കുത്തനെ ഇടിഞ്ഞതോടെ ഉത്തര മഹാരാഷ്ട്രയിലെ നാസികിൽ രണ്ടു കർഷകർ ആത്മഹത്യ ചെയ്തു. ബഗ്ലൻ താലൂക്കിലെ ഭദാനെയിൽ തത്യഭാഹു ഖൈർനർ (44), മനോജ് ധോൻദാഗെ (33) എന്നിവരാണ് ജീവനൊടുക്കിയത്.
500 ക്വിൻറൽ ഉള്ളി മെച്ചപ്പെട്ട വിലക്ക് വിൽക്കാനാ കാതെ നിരാശനായ തത്യഭാഹു തെൻറ ഉള്ളിഷെഡിൽ തൂങ്ങിമരിക്കുകയായിരുന്നു. 11 ലക്ഷം രൂപയുടെ കടമാണ് തത്യഭാഹുവിനുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. 21 ലക്ഷം രൂപയുടെ കടം തിരിച്ചടക്കാൻ വഴിയില്ലെന്ന തിരിച്ചറിവിലാണ് മനോജ് സ്വന്തം കൃഷിയിടത്തിൽ വിഷം കഴിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജ്യത്തെ ഉള്ളി ഉൽപാദനത്തിൽ 50 ശതമാനവും ഉത്തര മഹാരാഷ്ട്രയിൽനിന്നാണ്. ഇൗയിടെ 750 കിലോ ഉള്ളി വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് മണിഒാർഡർ അയച്ച് നാസികിലെ പ്രശസ്ത കർഷകൻ സഞ്ജയ് സാത്തെ പ്രതിഷേധിച്ചത് വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.