യമുന എക്​സ്​പ്രസ്​വേയിൽ ചെറുവിമാനത്തി​െൻറ ലാൻഡിങ്​ ; അമ്പരന്ന്​ നാട്ടുകാർ

മഥുര (ഉത്തർ പ്രദേശ്​): വ്യാഴാഴ്​ച മഥുര-യമുന എക്​സ്​പ്രസ്​വേയിൽ ചെറുവിമാനം അടിയന്തിര ലാൻഡിങ്​ നടത്തി. ഹരിയാനയിലെ നർനൗലിൽ നിന്ന്​ അലിഗഢി​ലേക്ക്​ പറക്കുന്നതിനിടെ​ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്നാണ്​ വിമാനം ഹൈവേയിൽ ഇറക്കിയത്​​.


രണ്ട്​ പേർക്ക്​ യാത്രചെയ്യാവുന്ന വിമാനത്തിലെ യാത്രികർ സുരക്ഷിതരാണ്​. റോഡിലൂടെ സഞ്ചരിച്ച മറ്റ്​ യാത്രക്കാർക്ക്​ ആർക്കും അപകടം സംഭവിച്ചിട്ടില്ല.

പൈലറ്റ്​ ജാഗ്രത് ആണ്​ മനസ്സാന്നിധ്യം കൈമുതലവാക്കി​ അതിസാഹസികമായി​ വിമാനം എക്​സ്​പ്രസ്​വേയിൽ നൗജീൽ പ്രദേശത്തെ പൊലീസ്​ സ്​റ്റേഷന്​ സമീപം ഇറക്കിയത്​. വിമാനം നിലത്തിറക്കുന്ന വേളയിൽ റോഡിൽ തിരക്കില്ലെന്ന്​ പൈലറ്റ്​ ഉറപ്പ്​ വരുത്തിയിരുന്നു. എക്​സ്​പ്രസ്​വേയിൽ വിമനം ഇറങ്ങിയ കാഴ്​ച കാണാൻ ഗ്രാമീണർ തടിച്ചുകൂടി. സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ സ്​ഥിതിഗതികൾ നിയന്ത്രിച്ചു. 



Tags:    
News Summary - Two-seater plane makes emergency landing on Yamuna Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.