കശ്മീരിൽ രണ്ട് സൈനികർക്ക് വീരമൃത്യു; ആറ് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. പാരാ കമാൻ​ഡോ ഹരിയാന സ്വദേശി ലാൻസ് നായിക് പ്രദീപ് നൈൻ, മഹാരാഷ്ട്ര സ്വദേശി പ്രവീൺ ജഞ്ജാൽ എന്നിവരാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് ജമ്മു- കശ്മീർ ഡി.ജി.പി ആർ.ആർ സ്വൈൻ പറഞ്ഞു.

മുദർഗം, ഫ്രിസൽ ചിന്നിഗം ഗ്രാമങ്ങളിൽ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. മുദർഗമിൽനിന്ന് രണ്ട് തീവ്രവാദികളുടെയും ചിന്നിഗമിൽനിന്ന് നാലുപേരുടെയും മൃത​േ​ദഹം കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇത്രയധികം തീവ്രവാദികളെ വകവരുത്താനായത് വലിയ നേട്ടമാണെന്നും ജമ്മു- കശ്മീർ ഡി.ജി.പി അവകാശപ്പെട്ടു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മുദർഗം ഗ്രാമത്തിലാണ് ആദ്യ വെടിവെപ്പ് നടന്നത്. സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

അതേസമയം, ഞായറാഴ്ച പുലർച്ച രജൗരി ജില്ലയിലെ മഞ്ചാകോട്ട് പ്രദേ​ശത്തെ സൈനിക ക്യാമ്പിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തി. ഒരു സൈനികന് പരിക്കേറ്റു. സൈനികർ തിരിച്ചടിച്ചതോടെ കൊടുംവനത്തിലൂടെ തീവ്രവാദികൾ ഓടി രക്ഷപ്പെട്ടു. സൈന്യവും പൊലീസും ഇവർക്കായി തിരച്ചിൽ നടത്തിവരികയാണ്.  

Tags:    
News Summary - two soldiers and four terrorists killed in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.