ജമ്മു കശ്മീരിൽ ല​ശ്ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള രണ്ടു പേർ പിടിയിൽ

ബരാമുല്ല (ജമ്മു കശ്മീർ): പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ല​ശ്ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള രണ്ടു പേർ പിടിയിൽ. ദായം മജീദ് ഖാൻ, ഉബൈർ താരിഖ് എന്നിവരാണ് ബാരാമുല്ല ജില്ലയിലെ ക്രീരി ഗ്രാമത്തിൽ നിന്നും പിടിയിലായത്. ക്രീരി ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്.

ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ ക്രീരിയിൽ സംയുക്ത തിരച്ചിൽ നടത്തിയത്. രണ്ട് ചൈന നിർമിത പിസ്റ്റലുകൾ, രണ്ട് മാഗസിനുകൾ, വെടിയുണ്ടകൾ, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡിന്‍റെ പകർപ്പ് എന്നിവ പിടിച്ചെടുത്തു.

പിടിയിലായവർക്കെതിരെ ഇന്ത്യൻ ആയുധ നിയമവും യു.എ.പി.എയും ചുമത്തി കേസെടുക്കുമെന്ന് ക്രീരി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Two terrorist associates of LeT arrested in Baramulla in Jammu Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.