ന്യൂഡൽഹി: കോവിഡ് 19 മൂന്നാംതരംഗത്തിൽ രാജ്യത്തെ മൂന്നിൽ രണ്ടുശതമാനത്തിനും ശരീരത്തിൽ ആന്‍റിബോഡി സാന്നിധ്യമുള്ളത് ആശ്വാസകരമാണെന്ന് കേന്ദ്രം. എന്നാൽ, 40 കോടി പേർ ഇപ്പോഴും ദുർബലരാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഐ.സി.എം.ആർ പറഞ്ഞു.
ജൂൺ -ജൂൈല മാസങ്ങളിൽ ഐ.സി.എം.ആറിന്‍റെ നേതൃത്വത്തിൽ നടത്തിയ സീറോ സർവേയുടെ റിപ്പോർട്ട് വിശകലനത്തിന് ശേഷമായിരുന്നു വിശദീകരണം. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽനിന്ന് 28,975 പേരുടെ സാമ്പിളുകളാണ് സർവേക്കായി ശേഖരിച്ചത്.
ആറുവയസിന് മുകളിലുള്ള 67.6 ശതമാനം പേരിൽ ആൻറിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. ജനസംഖ്യയിൽ മൂന്നിെലാന്നുപേർക്കും ആന്‍റിബോഡിയില്ല. അതിലൂടെ രാജ്യത്തെ 40 കോടി പേർ ദുർബലമായവരാണെന്ന് കണക്കാക്കാം -അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ40 ശതമാനം പേരിൽ ആന്‍റിബോഡി സന്നിധ്യം ഇല്ലാത്തത് മൂന്നാംതരംഗത്തിൽ അപകട സാധ്യത ഉയർത്തും. സർവേ ഫലങ്ങളിൽ പ്രതീക്ഷ കാണാനാകും. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ സാഹചര്യങ്ങൾ വീണ്ടും മോശമാകും.
അതേസമയം, ആരോഗ്യപ്രവർത്തകരിൽ 85 ശതമാനം പേരിലും ആന്‍റിബോഡിയുണ്ട്. 15 ശതമാനത്തിൽ പത്തിൽ ഒരാൾ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും പറയുന്നു. വാക്സിനേഷൻ, ആന്‍റിബോഡി അഭാവം മൂന്നാംതരംഗത്തിന് കാരണമാകുമെന്നും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.