ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഫാൽ കരാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലയൻസ് ഡിഫൻസ് കമ്പനി ഉടമ അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് പ്രത ിരോധ മന്ത്രി ജീൻ വെസ്ലെ ഡ്രിയാെൻറ ഒാഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിെല ഒ ാഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് ‘ദ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
2015 മാര്‍ച്ചി ല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അനില്‍ അംബാനി ജീന്‍ വെസ് ലെ ഡ്രിയാെൻറ ഒാഫീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ പ്രത്യേക പ്രതിരോധ ഉപദേഷ്ടാവ് ജീൻ ക്ലൗഡ് മാലറ്റ്, വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സലൊമണ്‍, സാേങ്കതിക ഉപദേഷ്ടാവ് ജെഫ്രി ബോക്വറ്റ് എന്നിവരാണ് പെങ്കടുത്തിരുന്നത്.
അംബാനിയുമായുള്ള കൂടിക്കാഴ്ച വളരെ പെട്ടന്നായിരുന്നുവെന്നും രഹസ്യസ്വഭാവമുള്ളതായിരുന്നുവെന്നും യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥനോട് ക്രിസ്റ്റൊഫെ സലൊമണ്‍ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. യോഗത്തിൽ അംബാനി എയർബസ് ഹെലികോപ്ടറുമായി ചേർന്ന് പ്രതിരോധ ഹെലികോപ്ടറും കൊമേഴ്സ്യൽ ഹെലികോപട്റും നിർമിക്കുന്നതിൽ താൽപര്യമുെണ്ടന്നും അറിയിച്ചിരുന്നു.
മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ ധാരണാപത്രം(എം.ഒ.യു) ഒപ്പുവക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ധാരണാപത്രം തയാറായി വരുകയാണ് എന്നാണ് അംബാനി അറിയിച്ചത്.
2015 ഏപ്രില്‍ ഒമ്പതിനാണ് നരേന്ദ്ര മോദി ഒൗദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയത്. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ പ്രതിനിധിസംഘത്തിെൻറ ഭാഗമായി ഒപ്പമുണ്ടായിരുന്നു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാന്‍സ്വ ഒലാണ്ടും 36 റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തി. 2015 മാര്‍ച്ച് 28നാണ് റിലയന്‍സ് ഡിഫന്‍സ് കമ്പനി നിലവില്‍ വന്നത്. ഇതേ ആഴ്ചയാണ് അനില്‍ അംബാനിയും ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും. പ്രതിരോധ മന്ത്രി വെസ്ലെ ഡ്രിയാെൻറ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
2015 ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എല്‍) ആണ് കരാറില്‍ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ്. കരാർ സാങ്കേതികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാൽ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എൽ 108 റഫാൽ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ലൈസൻസ് നേടിയിരുന്നുവെങ്കിലും പുതിയ കരാറിൽ കമ്പനിയെ ഉൾപ്പെടുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.