പൗരത്വ സമരക്കാർക്ക്​ എതിരായ യു.എ.പി.എ കേസ്​; സലീം ഖാന്‍റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ സ​മ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​തി​ന്​ ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ​പ്പെ​ടു​ത്തി യു.​എ.​പി.​എ ചു​മ​ത്തി​യ മു​ഹ​മ്മ​ദ്​ സ​ലീം ഖാ​ന്​ ഡ​ൽ​ഹി അ​ഡീ​ഷ​ന​ൽ സെ​ൻ​സ്​ ജ​ഡ്ജി അ​മി​താ​ഭ്​ റാ​വ​ത്തി​ന്റെ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ശ​ർ​ജീ​ൽ ഇ​മാ​മി​ന്‍റെ​യും മീ​രാ​ൻ ഹൈ​ദ​റി​ന്‍റെ​യും ജാ​മ്യ​ഹ​ര​ജി​ക​ൾ വി​ധി​പ​റ​യാ​നാ​യി വീ​ണ്ടും നീ​ട്ടി​വെ​ച്ചു.

ശ​ർ​ജീ​ലി​ന്‍റേ​ത്​ ഈ ​മാ​സം 26​​ലേ​ക്കും മീ​രാ​ന്‍റേ​ത്​ 25ലേ​ക്കു​മാ​ണ്​ മാ​റ്റി​യ​ത്.

യു.​എ.​പി.​എ ചു​മ​ത്ത​പ്പെ​ട്ട പൗ​ര​ത്വ​സ​മ​ര നേ​താ​ക്ക​ളി​ൽ ആ​റ്​ പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ര​ണ്ട്​ വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജാ​മ്യം ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ്​ വ​നി​ത നേ​താ​വും മു​ൻ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യ ഇ​​ശ്​​റ​ത്​ ജ​ഹാ​ൻ, എ​സ്.​ഐ.​ഒ നേ​താ​വ്​ ആ​സി​ഫ്​ ഇ​ഖ്​​ബാ​ൽ ത​ൻ​ഹ, പി​ഞ്ച്​​റ തോ​ഡ്​ നേ​താ​ക്ക​ളാ​യ ന​ടാ​ഷ ന​ർ​വ​ൽ, ദേ​വാം​ഗ​ന ക​ലി​ത, സ​ഫൂ​റ സ​ർ​ഗ​ർ, ​ഫൈ​സാ​ൻ ഖാ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - UAPA case against CAA activists;Court rejects bail plea of Mohammad Saleem Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.