ജയ്പൂർ: ഉദയ്പൂരിൽ പ്രവാചക നിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് തയ്യൽക്കാരനെ തലയറുത്ത കൊന്ന കേസിലെ പ്രതികൾക്ക് ജയിലിൽ ബിരിയാണി നൽകി സത്കരിച്ചുവെന്ന വാർത്തകൾ തള്ളി രാജസ്ഥാൻ പൊലീസ്. ഹിന്ദി വാർത്ത വെബ്സൈറ്റിലാണ് ഈ വ്യാജ വാർത്ത പ്രചരിച്ചിരുന്നത്. ""അറസ്റ്റിനു ശേഷം പ്രതികൾക്ക് രാജസ്ഥാൻ ജയിലിൽ ബിരിയാണി വിളമ്പി. ഇതെങ്ങാൻ ഉത്തർപ്രദേശിൽ ആയിരുന്നെങ്കിലോ''എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ഇത് വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തു. വാർത്ത ട്വീറ്റ് ചെയ്ത ചാനലിലെ അവതാരകൻ ഇപ്പോഴത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ''വ്യാജ വാർത്തയാണ് വൈറലായത്. ഇത് തീർത്തും തെറ്റാണ്. ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അവരോട് പൊലീസിന് യാതൊരു അനുകമ്പയുമില്ല. സംസ്ഥാനത്ത് നിയമം നടപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്''-വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് രാജസ്ഥാൻ പൊലീസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.