മുംബൈ: കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് വി.ഡി. സവർകറുടെ പേര് നീക്കം ചെയ്യാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേനയുടെ ആരാധന പാത്രമാണ് സവർകർ എന്നും ഉദ്ധവിന്റെ വക്താവ് അതുൽ ലോൻഥെ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഉദ്ധവ് താക്കറെ പാലിക്കുന്നതിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിമർശിച്ചിരുന്നു.
അധികാരത്തിനായി ഉദ്ധവ് താക്കറെ തന്റെ ആദർശം കോൺഗ്രസിനു മുന്നിൽ അടിയറ വെച്ചിരിക്കുകയാണ് എന്നായിരുന്നു ഫഡ്നാവിസിന്റെ വിമർശനം. വിഷയത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് പാഠപുസ്തകങ്ങളിൽ നിന്ന് സവർകറുടെയും ഹെഡ്‌ഗേവാറിന്റെയും പേരുകൾ നീക്കം ചെയ്യുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാൽ നിങ്ങൾക്ക് പാഠപുസ്തകങ്ങളിൽ നിന്ന് അവരുടെ പേരുകൾ മായ്ച്ച് കളയാം. എന്നാൽ ഹൃദയത്തിൽ നിന്ന് തുടച്ചുനീക്കാനാവില്ല എന്നായിരുന്നു ഇതിനെതിരെ ഫഡ്നാവിസിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.