മുംബൈ: മഹാരാഷ്ട്രയിൽ സർക്കാറിനെ താഴെയിടാൻ ബി.ജെ.പി കരുക്കൾ നീക്കിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഖ്യകക്ഷികളായ കോൺഗ്രസുമായും എൻ.സി.പിയുമായും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍ മുംബൈയില്‍ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഖ്യത്തിൽ അകൽച്ച രൂപെപട്ടതായി റിപ്പോർട്ട് വന്നത്. മഹാരാഷ്ട്രയിൽ സർക്കാറിനെ പിന്തുണക്കുന്ന റോളിലേക്ക് മാത്രമായി കോൺഗ്രസ് ഉൾവലിയുകയും ചെയ്തതോടെ മഹാ വികാസ് അഗാഡിയിൽ വിള്ളൽ വീണതായി അഭ്യൂഹങ്ങൾ ഉയർന്നത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ടെന്ന് പവാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
സർക്കാറിന് ഭീഷണിയില്ലെന്നും എല്ലാ എം.എൽ.എമാരും തങ്ങൾക്കൊപ്പമുണ്ടെന്നും ശരദ് പവാർ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് കാണിച്ചാണ് ബി.ജെ.പി അട്ടിമറി നീക്കം നടത്തുന്നത്. സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭ എം.പി നാരായൺ റാണെ ഗവർണറെ കണ്ടിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ആരും സന്തുഷ്ടരല്ല.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശിവസേന ബി.ജെ.പിയുമായി 30 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചത്. ബി.ജെ.പിയെ ഭരണത്തിൽ നിന്നകറ്റാൻ കോൺഗ്രസിനെ കൂട്ടുപിടിച്ച് പവാറാണ് ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം വെച്ചുനീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.