ഉമർ ഖാലിദിന്​ ജാമ്യം, ജയിലിൽ തുടരണം

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വംശീയ അതിക്രമത്തിൽ​ പൊലീസ്​ പ്രതിചേർത്ത ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ്​ ഉമർ ഖാലിദിന്​ കോടതി ജാമ്യം അനുവദിച്ചു. ഖജൂരി ഖാസിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലാണ്​ ജാമ്യം അനുവദിച്ചത്​.

അതേസമയം, യു.എ.പി.എ കേസ്​ നിലനിൽക്കുന്നതിനാൽ ജയിലിൽതന്നെ തുടരണം. നേരത്തെ, മറ്റൊരു കേസിലും ഉമറിന്​ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ ഉമർ ഖാലിദിനെ അറസ്റ്റു ചെയ്​തത്​. 

Tags:    
News Summary - omar khalid granted bail, but, Should remain in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.