പുണെ: ജോലി ലഭിക്കാത്തതിെൻറ മനോവിഷമത്തിൽ 24കാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര പുണെയിലെ ഹഡപ്സർ സ്വദേശിയായ സ്വപ്നിൽ ലോങ്കറാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്ര പബ്ലിക് സർവിസ് കമീഷൻ പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു സ്വപ്നിൽ. പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും ലോക്ഡൗണിനെ തുടർന്ന് ജോലി ലഭിക്കാതായതോടെയാണ് ആത്മഹത്യ.
സ്വപ്നിലിെൻറ പിതാവ് ശനിവാർ പേട്ടിൽ പ്രിൻറിങ് പ്രസ് നടത്തിവരികയായിരുന്നു. ബുധനാഴ്ച മാതാപിതാക്കളും സഹോദരിയും ജോലിക്ക് പോയി. സഹോദരി ഉച്ചകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വപ്നിലിനെ വീട്ടിൽ കാണുന്നില്ലായിരുന്നു. തുടർന്ന് മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ നിലത്തുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു.
യുവാവിെൻറ സമീപത്തുനിന്ന് ആത്മഹത്യകുറിപ്പും കണ്ടെത്തി. 'എം.പി.എസ്.സി ഒരു മായയാണ്. ആരും അതിൽ വീഴരുത്. പ്രായമാകുന്തോറും ബാധ്യതകൾ കൂടും' -എന്നായിരുന്നു കുറിപ്പ്.
സംഭവത്തിൽ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിൽ എല്ലാ വർഷവും ലക്ഷകണക്കിന് പേരാണ് എം.പി.എസ്.സിക്കായി തയാറെടുക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് പരീക്ഷ മാറ്റിവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉദ്യോഗാർഥികളെ കുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.