അഹമ്മദാബാദ്: മകളുടെ കോളജ് ഫീസ് അടയ്ക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഗുജറാത്തിലെ താപി ജില്ലയിലെ ഗോദ്ധാ ഗ്രാമത്തിലാണ് സംഭവം. ബകുൽ പട്ടേൽ(46) ആണ് മരിച്ചത്. കീടനാശിനി കഴിച്ചാണ് ഇയാൾ ജീവനൊടുക്കിയത്.മോട്ടോറുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന ബകുൽ പട്ടേൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാമ്പത്തിക പ്രയാസം കാരണം പിതാവ് ജീവനൊടുക്കിയ സംഭവം ഉണ്ടായത് ലജ്ജാകരമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മോശം സാഹചര്യത്തെച്ചൊല്ലി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊമ്പുകോർത്ത ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയപോരിനു ഈ സംഭവം കാരണമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.