മുംബൈ: ലോക്ഡൗണിനെ തുടർന്ന് േജാലിയും വരുമാനവും നഷ്ടപ്പെട്ട ഐ.ടി എഞ്ചിനീയർ ഉൾപ്പടെയുള്ള ബിരുദധാരികൾ നിത്യചെലവിന് പണം കണ്ടെത്താനായി ഓടകൾ വൃത്തിയാക്കാനിറങ്ങുന്നുവെന്ന് റിപ്പോർട്ട്. കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ പൊതുജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് അകപ്പെട്ടത്.
പലർക്കും േജാലി നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വരുമാനം തേടി ഓടവൃത്തിയാക്കുന്നതുൾപ്പടെയുള്ള ജോലികൾ ചെയ്യാൻ മുംബൈയിലും പരിസരങ്ങളും ബിരുദധാരികൾ തയാറായതായി വാർത്ത വരുന്നത്.
ഓട വൃത്തിയാക്കാനിറങ്ങിയ ബിരുദധാരികൾക്ക് അതുറെക്ക പറയുന്നതിൽ നാണക്കേടില്ലെന്നും അഭിമാനമാണുള്ളതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലർക്കും കുടുംബത്തിനകത്ത് നിന്നും വലിയ പിന്തുണ കിട്ടുന്നതായും വാർത്തകൾ ഉണ്ട്.
നഗരത്തിലെ ഓട വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിൽ കഴിഞ്ഞ ദിവസം 20 ബിരുദധാരികളാണ് േജാലിക്ക് കയറിയത്. ഇവരിൽ ഐ.ടി മേഖലയിലെ എഞ്ചിനീയറും ഇരട്ടബിരുദമുള്ളവരും, ബിരുദാനന്തര ബിരുദമുള്ളവരുമുണ്ടെന്ന് കരാറുകാരൻ പറയുന്നു. കോവിഡ് കാലത്ത് വൈറ്റ് കോളർ ജോലികൾ നൽകിയിരുന്ന പലകമ്പനികളും പ്രതിസന്ധിയിലാവുകയും ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.