ജനീവ: ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന് യു.എൻ റിപ്പോർട്ട്. യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം 17.7 മില്യണിൽ നിന്ന് 2017ൽ 17.8 മില്യണായി വർധിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ സൃഷ്ടിച്ചത് ഇന്ത്യയായിരുന്നു. 13.4 മില്യൺ പുതിയ തൊഴിലുകളാണ് ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിച്ചത്. ഇന്ത്യയുടെ തൊഴിൽ മേഖലയിലെ 7.6 ശതമാനം വളർച്ച നിരക്കാണ് ദക്ഷിണേഷ്യക്ക് 6.8 ശതമാനം വളർച്ച നിരക്ക് കൈവരിക്കാൻ സഹായകമായതെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിലും തോഴിലില്ലായ്മ വർധിക്കാൻ തന്നെയാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ തൊഴിലില്ലായ്മ നിരക്കിൽ 2017ൽ 5.7 ശതമാനത്തിെൻറ വർധന ഉണ്ടാവുെമന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 5.6 ശതമാനമായിരുന്നു. 3.4 മില്യൺ ആളുകൾ കൂടി പുതുതായി തൊഴിൽ രഹിതരുടെ പട്ടികയിലേക്ക് എത്തും. ആഗോളതലത്തിൽ ആകെ തൊഴിൽരഹിതരുടെ എണ്ണം എകദേശം 201 മില്യൺ ആയിരിക്കും. വികസ്വര രാജ്യങ്ങളിലായിരിക്കും തൊഴിലില്ലായ്മ നിരക്ക് കൂടുതലാവുകയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.