ജമ്മു: ജമ്മു കശ്മീരിൽ മധുരപലഹാര കടക്ക് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ഒരാൾക്ക് പരിക്കേറ്റു. കശ്മീരിലെ മിരാൻ സാഹിബ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് പ്രദേശത്തെത്തിയ അജ്ഞാതർ കടക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഭീകരരാണ് വെടിവെച്ചതെന്നും പ്രദേശത്ത് തിരച്ചിൽ നടക്കുന്നതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
അതേസമയം, ‘അബു ജാട്ട്’ എന്ന സോഷ്യൽ മീഡിയ ഹാൻഡിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘നമ്മുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടാതെ പോയാൽ, അത് കൂടുതൽ വഷളാക്കും. ഞങ്ങൾ ഇവിടെയുണ്ട്, പക്ഷേ ഞങ്ങളുടെ സഹോദരങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ഒരു പുതിയ ഇല മറിഞ്ഞത് കൊണ്ട് നമ്മൾ സമാധാനം ശീലിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അടുത്ത ബുള്ളറ്റ് ആകാശത്തേക്ക് പൊട്ടിക്കില്ലെന്നും’ അജ്ഞാതർ പോസ്റ്റിൽ കുറിച്ചു.
മുമ്പ് ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.