ഉത്തർപ്രദേശിൽ കർഷകനേയും പേരക്കുട്ടിയേയും വെടിവെച്ചുകൊന്നു

ബാഗ്പത്: ഉത്തർപ്രദേശിൽ ഫെബ്രുവരി പത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഞെട്ടിച്ച് ബാഗ്പതിൽ രണ്ടു കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. ബാഗ്പത് ജില്ലയിലെ ഖേക്ര മേഖലയിൽ കർഷകനും ചെറുമകനും നേരെയാണ് അഞ്ജാതന്‍ വെടിയുതിർത്തത്. രണ്ടു പേരും സംഭവസഥലത്ത് വെച്ച് തന്നെ മരിച്ചു. 

ബാസി വില്ലേജ് സ്വദേശികളായ സത് സിംങ്, മൻദീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ശരീരത്തിൽ നിന്ന് പതിനഞ്ച് ബുള്ളറ്റുകളെങ്കിലും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഖേക്ര പ്രദേശത്ത് കർഷകനും ചെറുമകനും കരിമ്പ് കൊണ്ടുവരാൻ വയലിലേക്ക് പോകുന്ന വഴിക്കാണ് ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് പൊലിസിന്‍റെ നിഗമനം.

സംശയമുള്ള ആളുകളുടെ വീടുകളിൽ പൊലിസ് തെരച്ചിൽ നടത്തിയെങ്കിലും തെളിവുകൾ ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Unidentified gunmen pump 20 bullets into farmer, his grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.