ഏക സിവിൽ കോഡ്: കരടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അനുമതി

ഡെറാഡൂൺ: ഏക സിവിൽ കോഡിന്റെ അന്തിമ കരട് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നാല് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനത്തിൽ കരട് അവതരിപ്പിക്കും. ഞായറാഴ്ച മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്.

സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയാണ് 740 പേജുകളുള്ള റിപ്പോർട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

Tags:    
News Summary - Uniform Civil Code: Uttarakhand cabinet approves draft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.